പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 15, 2024, 12:15 pm GMT+0000 payyolionline.in

പയ്യോളി: ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ
പെരുമാൾപുരം എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിമുക്ത ഭടൻ ടി ടി ബാലൻ പതാക ഉയർത്തി. തുടർന്ന് സിക്രട്ടറി ലത്തീഫ്, ജി.ടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അനീഷ് വി.പി അദ്ധ്യക്ഷം വഹിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശo വിശ്വനാഥൻ, ടി എൻ, രാജൻ ചേലക്കൽ എന്നിവർ സംസാരിച്ചു.


ഹരിപ്രിയ വന്ദേ മാതരം ആലപിച്ചു.
തുടർന്ന് റസിഡൻസ് പരിധിയിലുള്ള എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദനം ചെയ്തു. പായസ വിതരണം നടന്നു. സുമ പി.ടി. നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe