പുറക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ പിടിഎ, മാനേജ്മെൻറിൻ്റെ സഹകരണത്തോടെ നടത്തിയ ദണ്ഡിയാത്ര പുനരാവിഷ്കരണം ശ്രദ്ധേയമായി.കേരളത്തിലെ രണ്ടാം ഘട്ട ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ മൊയ്യാരത്ത് ശങ്കരൻ പുറക്കാട് സൗത്ത് എൽ പി സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു. വാസുദേവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. തിക്കോടി പഞ്ചായത്ത് വിദ്യാഭ്യാസ വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല, എംപിടിഎ ചെയർപേഴ്സൺ ജസീല, സ്കൂൾ വികസന സമിതി ചെയർമാൻ കോരച്ചംകണ്ടി ശ്രീധരൻ, പിടിഎ വൈസ് പ്രസിഡൻ്റ് രജനി, എസ് ആര് ജി കൺവീനർ ഫസിന, സ്റ്റാഫ് സെക്രട്ടറി പി രമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ. സുഷമ ടീച്ചർ സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശാകിർ മാസ്റ്റർ നന്ദിയും പറഞ്ഞു. ഫസിന ടീച്ചർ , ലീന ടീച്ചർ ദീപ ടീച്ചർ പിടിഎ കമ്മറ്റി അംഗങ്ങളായ അരിമ്പൂർ പ്രമോദ്, ഷിനു, അടിയോട്ടിൽ രമേശൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.