പുറക്കാട് ശാന്തി സദനം സ്കൂൾ പ്രവാസി കുടുംബ സംഗമവും വാഹന കൈമാറ്റവും സംഘടിപ്പിച്ചു

news image
Jul 26, 2024, 2:15 pm GMT+0000 payyolionline.in


പുറക്കാട് : ശാന്തി സദനം സ്കൂൾ ഫോർ ഡിഫറൻറ് ലി ഏബിൾഡ് പുറക്കാട് , ഭിന്നശേഷി വിദ്യാലയത്തിൻറെ ക്ഷേമത്തിനായി വിവിധ ജി.സി സി . രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസി ഘടകങ്ങളിലെ പ്രവർത്തകരുടെ കുടുംബ സംഗമവും 16 ലക്ഷം രൂപ സമാഹരിച്ച് ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ സ്കൂളിന് വേണ്ടി വാങ്ങി നൽകിയ പുതിയ വാഹനത്തിൻറെ താക്കോൽ ദാനച്ചടങ്ങും പുറക്കാട് ശാന്തി സദനം കാമ്പസിൽ നടന്നു.

സെക്യൂറ ഡവലപ്പേഴ്സ് ഡയരക്ടർ സി.എം. ഹാരിസ് പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു. യു.പി സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽക്കിഫിൽ , മഠത്തിൽ അബ്ദുറഹ്മാൻ , ഡോ : ഷറഫുദ്ദീൻ കടമ്പോട്ട് , സ്കൂൾ പ്രിൻസിപ്പൽ മായ . എസ് , ഹനീഫ ഹാജി , ബശീർ തിക്കോടി ,രാജൻ കൊളാവി , ശരീഫ് പിടി ,സലാം ഹാജി , റസാഖ് മൂഴിക്കൽ , വി.എം ഹംസ, കണ്ടോത്ത് അബൂബക്കർ ഹാജി, എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ മറാസീൽ, ജാബിർ മുണ്ടാളി, ഒ.വി ഗഫൂർ , എന്നിവർ പങ്കെടുത്തു. അബൂബക്കർ കൗസർ, അബ്ദുൽ ഹമീദ് എം.ടി , സറീന ഹബീബ് മസ് ഊദ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ കെ.കെ. മുനീർ സ്വാഗതവും സിറാജ് പള്ളിക്കര നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe