പുറക്കാട് നോർത്ത് എൽ.പി സ്കൂളിൽ പഠനോത്സവം ശ്രദ്ധേയമായി

news image
Mar 17, 2025, 10:21 am GMT+0000 payyolionline.in

പുറക്കാട്: സമഗ്ര ഗുണമേൻമ വിദ്യാഭ്യാസത്തിന്റ ഭാഗമായി പുറക്കാട് നോർത്ത് എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു വർഷത്തെ പഠന മികവുകളുടെ അവതരണവും പഠന ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തപ്പെട്ടു.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സൗജത്ത് യു.കെ അധ്യക്ഷനായി. സമഗ്ര ഗുണമേൻമ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കളുമായി മേലടി  ബി ആര്‍ സി   യിലെ  സി ആര്‍ സി സി  നജിയ ടീച്ചർ സംവദിച്ചു.

 

തുടർന്ന് ക്ലാസ് , സ്കൂൾ തല പരിപാടികൾ അരങ്ങേറി. ഒന്നാം ക്ലാസിലെ ‘ കുഞ്ഞോർമ്മകൾ സംയുക്ത ഡയറി മേലടി  ബി ആര്‍ സി   യിലെ നജില ടീച്ചർ അനുപ്രിയ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു . പി ടി എ പ്രതിനിധി  ഷംന , സ്കൂൾ ലീസർ ശിവദ എ എസ്, നിധിൻ രാജ് പി, വിനീത. കെ.കെ. സുധ കെ.കെ എന്നിവർ സംസാരിച്ചു. ടി. കെ നൗഷാദ് ഹെഡ്മാസ്റ്റർ സ്വാഗതവും നുസ്രത് ടി.പി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe