പുറക്കാട് ആത്മീയ സമ്മേളനം 24 ന്

news image
Dec 20, 2024, 12:30 pm GMT+0000 payyolionline.in

 

പയ്യോളി: പുറക്കാട്  ആത്മീയ സംഗമം ഡിസംബർ 24 ചൊവ്വ രാവിലെ 10 മണി മുതൽ നടക്കും. ആത്മീയ – പ്രാർത്ഥനാ സംഗമങ്ങൾക്ക് പേരോട് അബ്ദുറഹ്മാൻ സഖാഫി, ടി.കെ.അബ്ദുറഹ്മാൻ ബാഖവി മടവൂർ, മുനീർ സഖാഫി ഓർക്കാട്ടേരി , റാഫി അഹ്സനി കാന്തപുരം ,സയ്യിദ് ഇസ്മായിൽ ബാഫഖി, ഇ.കെ.അബൂബക്കർ ഹാജി, അബൂബക്കർ സഖാഫി വെണ്ണക്കോട്, ശകീർ ഹൈതമി, അഷ്റഫ് സഖാഫി, എസ് , പി,എച്ച് സഅദുദ്ദീൻ തങ്ങൾ, വിവിധ പ്രദേശങ്ങളിലെ സയ്യിദുമാർ | ഖാസിമാർ, മുദരിസുമാർ, ശിഷ്യന്മാർ തുടങ്ങി മത രംഗത്ത് നേതൃത്വം നൽകുന്ന പണ്ഡിതന്മാർ നേതൃത്വം നൽകും.

തുടർന്ന് എഴുപത് വർഷത്തോളമായി മതാധ്യാപന രംഗത്ത് നിസ്വാർത്ഥമായി സേവനം ചെയ്യുന്ന  പുറക്കാട് ആത്മീയ സമ്മേളനത്തിന് നേതൃത്വം നൽകി വരുന്ന പുറക്കാട് ഉസ്താദിൻ്റെ( പുറക്കാട് മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാർ ) ജീവ ചരിത്രം അനാവരണം ചെയ്യുന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം കേരള സ്പോർട്സ് ആൻ്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ വടകര എം.പി ഷാഫി പറമ്പിലിന് നൽകി പ്രകാശനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ അബ്ദുൽ കരീം നിസാമി, , ആർ.ഇബ്രാഹിം, ബഷീർ ഫൈസി, സഅദ് മണാട്ട്, കമ്മന ഉമർ ഹാജി തുടങ്ങിയവർ  പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe