പയ്യോളി: പുനർ നിർമ്മിക്കുന്ന കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൻറെ ഉത്തരം വെപ്പ് കർമ്മം നടത്തി. ക്ഷേത്രം മേൽശാന്തി അഞ്ചുട്ടി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥ് നമ്പൂതിരി ശില്പി ഏറാമലൻ ആചാരി എന്നിവർ കാർമികത്വം വഹിച്ചു.
പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ കാര്യാട്ട് ഗോപാലൻ, ജനറൽ കൺവീനർ മോഹൻ രാജ് തിരുമൂർത്തി, കെഎം രാമകൃഷ്ണൻ, സുഭാഷ് കോമത്ത്, മഹേഷ് കോമത്ത്, മംഗലശ്ശേരി ശശി, പി കെ അശോകൻ, ദേവി വെട്ടിപ്പാണ്ടി, ബിന്ദു പണിക്കുളങ്ങര, കീഴ് കൈപ്പുറത്ത് നാരായണ തുടങ്ങിയവർ നേതൃത്വം നൽകി.