കൊയിലാണ്ടി: ഒച്ചപ്പാടുകൾക്ക് പിമ്പെ അകന്ന് പോവുന്ന പുതു തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം കലാവബോധവും നൽകി ജീവിതത്തിൽ താളാത്മകമായ കലാ സാംസ്കാരിക മൂല്യങ്ങൾ പകർന്ന് നൽകണമെന്ന് ചലചിത്ര നടൻ ഭരത് സലീം കുമാർ പറഞ്ഞു.
പരസ്യങ്ങളുടെ പുളപ്പുകൾക്കപ്പുറം യാഥാർത്ഥ്യങ്ങളുടെ മുദ്ര തിരിച്ചറിയാൻ നവ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂക്കാട് കലാലയത്തിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനം ആവണിപ്പൂവരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിസ്റ്റ് ശശി കോട്ട് സ്മാരക നഗരിയിൽ നടന്ന പരിപാടിയിൽ പിന്നണി ഗായകനും സ്വാഗത സംഘം ചെയർമാനുമായ വി.ടി.മുരളി അധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ഡോ: എം.ആർ.രാഘവ വാര്യരെ കെ കെ.ടി. ശ്രീനിവാസൻ സ്നേഹോപഹാരവും പൊന്നാടയും ചാർത്തി ആദരിച്ചു.
കലാലയത്തിന്റെ കനക ജൂബിലി സ്മരണിക ചില്ല പത്രാധിപർ ഇളയിടത്ത് വേണുഗോപാൽ എം.വി.എസ്. പൂക്കാടിന് നൽകി പ്രകാശനം നിർവ്വഹിച്ചു.ശിരോമണി രാജരത്നം പിള്ള എൻഡോവ്മെന്റ് കലാലയം നൃത്തവിദ്യാത്ഥിനി രൂഗ്നാ രാജിന്
പി.ജി. ജനാർദ്ദനൻ പിള്ള വാടാനപ്പള്ളി സമർപ്പിച്ചു.
ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി, പി.ടി.എ.പ്രസിഡന്റ് റിനു രമേശ്, യു.കെ.രാഘവൻ, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.