കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റ് നിർദ്ദിഷ്ട സ്ഥലത്തുനിന്നും ഉചിതമായ സ്ഥലത്തേക്ക് മാറ്റാനും ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തെ നിലവിലെ കംഫർട്ട് സ്റ്റേഷൻ നീക്കം ചെയ്യാനും യോഗത്തിൽ ധാരണയായി.
വഴിപാട് നിരക്കിലെ വർധന സംബന്ധിച്ചുള്ള പരാതികൾ പരിഹരിച്ചു മാത്രമേ നിരക്ക് വർദ്ധന നടപ്പിലാക്കുകയുള്ളൂ എന്നും യോഗത്തിൽ തീരുമാനമായി. ദീർഘവീക്ഷണത്തോടുകൂടി മാസ്റ്റർ പ്ലാൻ തയ്യാറാക്കി മാത്രമേ പുതിയ നിർമ്മാണപ്രവൃത്തികൾ നടപ്പിലാക്കുകയുള്ളൂ എന്നും യോഗം തീരുമാനിച്ചു.
ട്രസ്റ്റ് ബോർഡ് വിളിച്ചുചേർത്ത ഭക്തരുടെയും ക്ഷേത്രവുമായി ബന്ധപ്പെട്ട സമിതികളുടേയും സംയുക്ത യോഗത്തിൽ ട്രസ്റ്റിബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ അധ്യക്ഷത വഹിച്ചു. ഇ.എസ്.രാജൻ ഇളയിടത്ത്, വേണുഗോപാൽ, ഇ.അപ്പുക്കുട്ടി നായർ, കെ. ഉണ്ണിമാസ്റ്റർ, എക്സി.ഓഫീസർ ജഗദീഷ് പ്രസാദ്, വി.വി സുധാകരൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, ശ്രീജിത്ത് അക്ലികുന്നത്ത്, ശിവദാസൻ പനിച്ചികുന്നുമ്മൽ, മോഹനൻ മൂത്തേടത്ത് മുണ്ടക്കൽ ശശീന്ദ്രൻ,ഈച്ചനാട്ടിൽ മുരളി എന്നിവർ സംസാരിച്ചു.