ഇരിങ്ങൽ: കോവിഡ് കാലത്ത് നിർത്തിയ പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക, ഫ്ലാറ്റ് ഫോറം ഉയർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരിങ്ങൽ റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ജ്വാല മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പുതുക്കാട് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പി.വി നിധീഷ്, പി. എം വേണുഗോപാൽ, സബീഷ് കുന്നങ്ങോത്ത്, രാജൻ കൊളാവിപ്പാലം, ടി അരവിന്ദാക്ഷൻ, ചെറിയാവി സുരേഷ് ബാബു, ബൈജു ഇരിങ്ങൽ എന്നിവർ സംസാരിച്ചു.