ഇരിങ്ങൽ : കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക, പ്ലാറ്റ്ഫോം ഉയർത്തുക നീ ആവശ്യങ്ങൾ ഉയർത്തികൊണ്ട് ഡിസംബർ 30ന് ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ‘ബഹുജന പ്രതിഷേധ ജ്വാല’ സംഘടിപ്പിക്കുന്നു.
പ്രക്ഷോഭ സമിതിയുടെ കോ.ഓർഡിനേഷൻ കമ്മറ്റി ജില്ലയിലെ മറ്റ് ട്രെയിൻ ഹാൾട്ട് സ്റ്റേഷനുകളായ ഇരിങ്ങൽ, മുക്കാളി, നാദാപുരം റോഡ് , വെള്ളറക്കാട്, ചേമഞ്ചേരി എന്നീ സ്റ്റേഷനുകളിൽ സമാന ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 30 ന് വൈകീട്ട് 6 മണി മുതൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.