പയ്യോളി : പാലൂർ ചിങ്ങപുരം റോഡിനു സമാന്തരമായി അടിപ്പാതയുടെ സ്ഥാപിക്കണമെന്നു ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . ചിങ്ങപുരം സികെജി ഹയർസെക്കണ്ടറി സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കും , പ്രദേശത്തെ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളിയ്ക്കും, കോടിക്കൽ ഫിഷ് ലാൻഡിംഗ് സെന്ററിലേക്കും ഉൾപ്പെടെ പ്രദേശത്തെ കിഴക്ക് പടിഞ്ഞാറൻ മേഖലയുമായി ബന്ധപ്പെടുത്തുന്നതിനു അടിപ്പാത ചിങ്ങപുരം റോഡിനു സാമന്തിരമായി പാലൂർ പൂവടി തറക്ക് സമീപം അടിപ്പാത ആവശ്യപ്പെട്ടു ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ .കെ. ബൈജു ബിജെപി മണ്ഡലം നേതാക്കൾക്കൊപ്പം രാജ്യസഭാ നോമിനേറ്റഡ് അംഗമായ ഡോ പി.ടി ഉഷ എംപിക്ക് നിവേദനം നൽകി .
വിഷയത്തിൽ പരിശ്രമം നടത്തുമെന്ന് എംപി പറഞ്ഞു . കേന്ദ്ര സർക്കാർ കോഴിക്കോട് ജില്ലയിൽ മാത്രം പിടി ഉഷ എംപിയിലൂടെ ദേശീയ പാത വികസനത്തിനായി 55 കോടി രൂപയുടെ അടിപാതകളും , സർവീസ് റോഡുകളും , മേല്പാലങ്ങളും കൊണ്ടുവന്ന വികസന മാതൃകയെ ബിജെപി സ്വാഗതം ചെയ്യുന്നതായി മണ്ഡലം പ്രസിഡണ്ട് പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ ദേശീയ പാത പ്രവർത്തിക്ക് അധിക തുക അനുവദിച്ച കേന്ദ്ര സർക്കാരിനെ പൊതു ജനങ്ങളുടെ ഇടയിൽ താറടിച്ചു കാണിക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവരെ തിക്കോടിയിലെ ജനം തിരിച്ചറിയേണ്ടതുണ്ടെന്നും ബിജെപി ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു , മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം ശ്രീധരൻ , ജനറൽ സെക്രട്ടറി കെ.സി. രാജീവൻ തുടങ്ങിയ നേതാക്കളാണ് എംപിയെ നേരിൽ കണ്ടത് .