പള്ളിക്കര കരിയണ്ടൻ കോട്ടയിൽ കുടുംബ സംഗമം നടത്തി

news image
Jul 15, 2024, 11:48 am GMT+0000 payyolionline.in

പയ്യോളി: പള്ളിക്കരയിലെ നാട്ടു കാരണവരായിരുന്ന കരിയണ്ടൻ കോട്ടയിൽ മർഹൂം മൂസ ഹാജിയുടെ കുടുംബം, വിവിധങ്ങളായ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. പുറക്കാട് നടക്കലിൽ മലബാർ റോയൽ ക്രൂയ്‌സ് ബോട്ടിൽ അകലാപുഴയിലാണ് വേദി ഒരുക്കിയത്.


മുതിർന്നവരെ ആദരിക്കുന്ന ചടങ്ങ്, മോട്ടിവേഷൻ ക്ലാസ്സ്‌,
കലാ പരിപാടികൾ, കുട്ടികൾക്കും,മുതിർന്നവർക്കും വിവിധങ്ങളായ മത്സരങ്ങൾ, എഴുത്തുകാരൻ അലവി തിക്കോടി ഉദ്ഘാടനം നിർവഹിച്ചു.ഫിറോഷ് ബാബു മസ്‌ക്കറ്റ് മോട്ടിവേഷൻ ക്ലാസ്സ്സെടുത്തു. നടുക്കണ്ടി സാദിഖ് അധ്യക്ഷനായി. മൊയ്‌ദീൻ ഇൻസാഫ്, അൽമാസ് അബൂബക്കർ, പ്രവാസി പ്രധിനിധി ഖലീൽ റഹ്‌മാൻ സംസാരിച്ചു. വി.കെ മൻസൂർ സ്വാഗതവും കെ.ടി ഇസ്മാഈൽ നന്ദിയും പറഞ്ഞു. ആസിഫ് സനം, ഹാമിദ് ഹസ്സൻ, കെ.ടി ജാബിർ, വി.കെ ഫസ്‌ലു, ഹിഷാം ഹസ്സൻ, ഫൈസൽ എന്നിവര്‍ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe