പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പയ്യോളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു

news image
Jun 14, 2023, 4:39 am GMT+0000 payyolionline.in

പയ്യോളി : എസ്.എസ്. എൽ. സി, പ്ലസ് ടു , നീറ്റ് പി.ജി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരി കുടുംബത്തിലെ പ്രതിഭകളെ വ്യാപാര വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ അനുമോദിച്ചു . പയ്യോളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവനിൽ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡൻ്റ് മാണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു .

യൂണിറ്റ് പ്രസിഡൻ്റ് എം. ഫൈസൽ അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി കെ.ടി.വിനോദ് , എ.സി. സുനൈദ് , കെ.പി റാണാപ്രതാപ് തുടങ്ങിയവർ സംസാരിച്ചു . നീറ്റ് പി.ജി. പരീക്ഷയിൽ 1011 ആം റാങ്ക് നേടിയ ഡോ: അഞ്ജിമ സോമനെ പരിപാടിയിൽ ആദരിച്ചു.

തുടർന്ന് എസ്.എസ്.എൽ.സി. – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളായ നമ ദാനിയ , സെഫി ജാവാദ് , ഐശ്വര്യ സതീഷ് , ഫിദ നസറുദ്ദീൻ , ദേവപ്രിയ , ഗൗതം കൃഷ്ണ , മിൻഹാജ് , ഫാത്തിമ ദിയ , ശ്രീകേഷ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു . സെക്രട്ടറി ജയേഷ് ഗായത്രി സ്വാഗതവും ട്രഷറർ നിധീഷ് ഷൈനിങ് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe