പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റിയിലെ ഇരുപത്തിയൊന്നാം ഡിവിഷനിൽ നിർമ്മിച്ച ഒരുമ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വടകര എം. പി കെ. മുരളീധരൻ നിർവഹിച്ചു. എം പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും ഭിന്നശേഷി വിഭാഗക്കാർക്കായി അനുവദിച്ച 6 ലക്ഷം രൂപ കൊണ്ടാണ് റോഡ് നിര്‍മിച്ചത്.
പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ സി. പി ഫാത്തിമ ആധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ പി.എം ഹരിദാസൻ, വി.കെ അബ്ദുറഹിമാൻ, മഹിജ എളോടി, കെ ടി വിനോദൻ, പത്മശ്രീ പള്ളിവളപ്പിൽ, ബഷീർ മേലടി, ചന്ദ്രൻ മാസ്റ്റർ കീരാത്തോടി, നിരയിൽ ഗോപാലൻ, ബഷീർ മായേരി, രാജ്നാരായണൻ, ഹുസൈൻ മൂരാട്, എ പി കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.ഇ കെ ശീതൾ രാജ് സ്വാഗതവും കുനിയിൽ വേണുഗോപാലൻ നന്ദിയും പറഞ്ഞു.