പയ്യോളി  ഹൈസ്കൂളിലെ അധ്യാപകനായ മെർഷാബിനെ ലയൺസ് ക്ലബ്  ആദരിച്ചു

news image
Sep 6, 2024, 8:58 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി  ഹൈസ്കൂളിലെ അധ്യാപകനായ മെർഷാബ് (മെഹന്നാസ്) പയ്യോളിയെ  ലയൺസ് ക്ലബ് പയ്യോളി ആദരിച്ചു. ജന്മനാ പൂർണമായും കണ്ണിന് കാഴ്ചയില്ലാത്ത ആളാണ് മെർഷാബ്. എങ്കിലും പയ്യോളിയിലെ സമകാലിക വിഷയങ്ങൾ എല്ലാം തന്നെ  അക കണ്ണാൽ മനസ്സിലാകിയ വ്യക്തിയാണ് ഇദ്ദേഹമെന്നും പയ്യോളി  ലയണ്‍സ് ക്ലബ്  ഭാരവാഹികള്‍ പറഞ്ഞു.

പ്രസിഡണ്ട്  എം പി ജിതേഷ് മെർഷാബിനെ പൊന്നാട അണിയിച്ചു .സീനിയർ അംഗം ലയണ്‍  നടേമ്മൽ പ്രഭാകരൻ മോമെന്‍റോ  നല്കി മെർഷാബിനെ അനുമോദിച്ചു.ചടങ്ങിൽ ലയണ്‍സ്  അംഗങ്ങളായ എം ഫൈസൽ, ബിജേഷ് ഭാസ്കർ , സി.സി. ബബിത്ത്, ഡെന്നിസൺ എന്നിവർ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe