പയ്യോളി: മേലടി ബി ആർ സി. പരിധിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നേത്ര വൈകല്യം തിരിച്ചറിഞ്ഞ 37 കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. പയ്യോളി ലയൺസ് ക്ലബ് വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ യാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.


റീജിയണൽ ചെയർമാൻ മോഹനൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ അമ്പാടി കണ്ണടകൾ വിതരണം ചെയ്തു. ഹരിദാസൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി സദാനന്ദൻ കാവിൽ, ട്രഷറര്‍ ഡെന്നിസൺ, ബി ആർ സി കോർഡിനേറ്റർ രാഹുൽ മാസ്റ്റർ, ആർ കെ ബിനീഷ് സംസാരിച്ചു
