പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവതി മരിച്ചു

news image
Oct 9, 2026, 8:28 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവതി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. റെയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും ഇടയിലുള്ള പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്കും മൃതദേഹം തിരിച്ചറിയുന്നതിനുമായി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe