പയ്യോളി: പയ്യോളി റണ്ണേഴ്സ് ക്ലബ് പുതുവത്സരത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 25 കിലോമീറ്റര്‍ മാരത്തോൺ മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ വിജയകരമായി പൂർത്തീകരിച്ച ചിന്മയി, അധിന്, ലക്ഷ്മിക, അശ്വന്ത് എന്നിവരെ പയ്യോളി റണ്ണേഴ്സ് ക്ലബ് ആദരിച്ചു.ചടങ്ങിൽ പയ്യോളി റണ്ണേഴ്സ് ക്ലബ് സെക്രട്ടറി സുജിത് വിവി സ്വാഗതം പറഞ്ഞു. സുമേഷ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. അഭിനന്ദ്, ധനീഷ്, സുബി കളത്തിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജിത്തു നന്ദി പറഞ്ഞു.