പയ്യോളി: കുറ്റിയിൽ പീടികക്ക് സമീപം ദേശീയപാതയോടെ ചേർന്ന് പുതുതായി ആരംഭിച്ച മെഡിക്യൂർ പോളി ക്ലിനിക്കിൽ ജൂലൈ 3 മുതൽ കൂടുതൽ ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപ്പെടുത്തുന്നതായി മാനേജ്മെന്റ് അറിയിച്ചു.
ഡോക്ടർ മുഹമ്മദ് മുല്ലാക്കാസ് ആണ് ബുധൻ, വെള്ളി ദിവസങ്ങളിൽ രോഗികളെ പരിശോധിക്കാനായി എത്തുന്നത്. കാലത്ത് 9 30 മുതൽ 11:30 വരെയാണ് പരിശോധന ഉണ്ടാവുക.
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 30 വരെ ഡോക്ടർ സുഫാന വിപിയുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.
ജൂൺ 23നാണ് മെഡിക്യുർ പോളി ക്ലിനിക് പ്രവർത്തനമാരംഭിച്ചത്. ആരോഗ്യവകുപ്പിലെ അഡീഷണൽ ഹെൽത്ത് ഡയറക്ടറും കണ്ണൂർ ഡിഎംഒയുമായ ഡോക്ടർ പിയുഷ് എം നമ്പൂതിരിപ്പാടാണ് ഉദ്ഘാടനം നിർവഹിച്ചത്.
പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ ഫാർമസിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാറാണ് ലാബ് ഉദ്ഘാടനം നിർവഹിച്ചത്.
ജനറൽ ഓപി, ഇസിജി, ഫാർമസി, ലബോറട്ടറി, നെബുലൈസേഷൻ, ഡ്രസ്സിംഗ്, ഒബ്സർവേഷൻ എന്നീ സേവനങ്ങൾ ഈ ക്ലിനിക്കിൽ ലഭ്യമാണ്. ഫോൺ : 7025011444.