പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പാലസ്തീൻ ഐക്യദാർഢ്യ റാലി

news image
Nov 4, 2023, 8:19 am GMT+0000 payyolionline.in

പയ്യോളി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ചിങ്ങപുരം ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി, കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെട്ടി വിനോദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.


പയ്യോളി ഗാന്ധി സ്ക്വയറിൽ നടന്ന സമാപന സമ്മേളനം
എൻ എസ് യു ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെടി വിനോദൻ അധ്യക്ഷത വഹിച്ചു, നാട്ടുകാരായ തടത്തിൽ പ്രജീഷ്, കേളോത്ത് പ്രമോദ്, രതീശൻ നമ്പ്യാർ, സുഗുണേഷ്, ശ്രീജിത്ത് മണ്ണിൽ,
പി.ടി പ്രവീൺ, രഗ്നേഷ് മംഗലശ്ശേരി, ബൈജു മലയിൽ, പ്രേംജിത്ത്  എന്നിവർ നേതൃത്വം നൽകി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe