പയ്യോളി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നാളെ

news image
Dec 12, 2024, 1:16 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭയുടെ സ്വപ്നപദ്ധതി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കം മിനി ഓഡിറ്റോറിയം യഥാർഥ്യമാവുന്നു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ആണ് ശിലാസ്ഥാപന കർമ്മം നാളെ നിർവഹിക്കുന്നത് . നഗരസഭ മത്സ്യ മാർക്കറ്റിന് സമീപം ഉണ്ടായിരുന്ന സി എച്ച് മുഹമ്മദ്‌ കോയ സ്മാരക സാംസ്‌കാരിക നിലയം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റിയ സ്ഥലത്താണ് നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്.

17 സെന്റ്‌ സ്ഥലത്ത് മുൻ വശത്ത് 6 മുറികളും പുറകിൽ 4 മുറികളും ഉൾപ്പടെ 10 കടമുറികളും മുകൾഭാഗത്ത്‌ 150 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും ഉൾപ്പെടെ 6000 സ്‌ക്വയർ ഫീറ്റിലാണ് പാർക്കിങ്‌ സൗകര്യത്തോടെയുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവൃത്തി നടത്തുന്നത്. പ്ലാൻ ഫണ്ടിൽ ഉൾപെടുത്തി 1 കോടി 96 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe