പയ്യോളി: പയ്യോളി നഗരസഭയിലെ ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി വി കെ അബ്ദുറഹിമാന്റെ പേര് ഷെഫീക്ക് വടക്കയിൽ നിർദ്ദേശിച്ചു. രണ്ടാം ഡിവിഷൻ കൗൺസിലർ പി മുഹമ്മദ് അഷ്റഫ് പിന്താങ്ങി.മൂന്നാം ഡിവിഷനിൽ നിന്നുള്ള സിപിഎം കൗൺസിലർ ടി അരവിന്ദൻ ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൽജിഡി കൗൺസിലർ ചെറിയ സുരേഷ് ബാബു ഇദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുകയും പതിനൊന്നാം ഡിവിഷൻ കൗൺസിലർ സിപിഎമ്മിലെ മനോജ് ചാത്തങ്ങാടി പിന്താങ്ങുകയും ചെയ്തു.ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ പി നിധിനാണ് വരണാധികാരി.കോൺഗ്രസ് മുസ്ലിം ലീഗ് ധാരണ പ്രകാരം ആദ്യ രണ്ടര വർഷം വടക്കേ ചെയർമാൻ ആയതിനുശേഷം രാജിവച്ച ഒഴിവിലേക്ക് ആണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്.