പയ്യോളി നഗരസഭ കായിക മേള; ഓവറോൾ കിരീടം കിഴൂർ എ. യു പി സ്കൂളിന്

news image
Oct 1, 2024, 5:45 pm GMT+0000 payyolionline.in

പയ്യോളി: ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പയ്യോളി നഗരസഭ കായിക മേളയിൽ ഓവറോൾ കിരീടം 84 പോയിന്റ് നേടി കിഴൂർ എ യു പി സ്കൂൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനം 44 പോയിന്റ് ലഭിച്ച കണ്ണംകുളം എ എൽ പി സ്കൂളും മൂന്നാം സ്ഥാനം 20 പോയിന്റ് നേടി അയനിക്കാട് വെസ്റ്റ് യു പി സ്കൂളിനും ലഭിച്ചു. പയ്യാേളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ കായിക മേള ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം റിയാസ് അധ്യക്ഷനായിരുന്നു. ഇംപ്ലിമെന്റിംഗ് ഓഫീസർ വത്സൻ വി സ്വാഗതവും ജനറൽ കൺവീനർ സുജിത്ത് കുമാർ നന്ദിയും പറഞ്ഞു. എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, ബി ആർ സി ട ട്രെയിനർ രാഹുൽ എം കെ, സുഭാഷ് സമത മഹേഷ് എ.ടി ബി ആർ സി ട്രെയിനർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe