“പയ്യോളി നഗരസഭയിൽ നടന്നത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം”: എൽഡിഎഫ് ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി- വീഡിയോ

news image
Aug 14, 2024, 12:02 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയുടെ കെടുകാര്യസ്ഥതക്കും അഴിമതി ഭരണത്തിനും എതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ നഗരസഭ ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. ബുധൻ രാവിലെ പയ്യോളി ബസ്  സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭി ച്ച മാർച്ചിനെ നഗരസഭ കവാടത്തിൽ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.

യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയ പയ്യോളി നഗരസഭയുടെ അങ്കണവാടി ലിസ്റ്റ് റദ്ദ് ചെയ്യുക, മുഴുവൻ റോഡുകളിലും തെരുവിളക്കുകൾ സ്ഥാപിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണുക, ഫ്രണ്ട് ഓഫീസ് പ്രവർത്തനം കാര്യക്ഷ മ മാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു മാർച്ച്.

സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു  ഉദ്ഘാടനം ചെയ്തു. ആർജെഡി പയ്യോളി മണ്ഡലം പ്രസിഡൻറ് പി ടി രാഘവൻ അധ്യക്ഷനായി.ചെറിയാവി സുരേഷ് ബാബു, ഇരിങ്ങൽ അനിൽകുമാർ, എ വി ബാലകൃഷ്ണ ൻ, വടക്കയിൽ രാജൻ, പി എം വേണുഗോപാലൻ, പി എം ഉഷ, എൻ സി മുസ്തഫ എന്നിവർ സംസാരിച്ചു. ടി ചന്തു സ്വാഗതം പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe