പയ്യോളി : നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവരിൽ ഭക്ഷ്യധാന്യങ്ങൾക്ക് അർഹരായ 63 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നല്കി. നഗരസഭ വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ കിറ്റ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. അതിദരിദ വിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള സർക്കാർ സർവ്വെയുടെ അടിസ്ഥാനത്തിൽ 155 കുടുംബങ്ങളാണ് നഗരസഭയിൽ അതിദരിദ്രവിഭാഗത്തിൽ ഉൾപ്പെടുന്നതായി കണ്ടെത്തിയത്.
ഇവരിൽ 63 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റ് നല്കേണ്ടിയിരുന്നത്. എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റ് നല്കും ഇതിനായി 2023-24 വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.ചടങ്ങിന് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.കെ അബ്ദുറഹിമാൻ , പൊതുമരാമത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ മഹിജ എളോടി കൗൺസിലർമാരായ ടി. ചന്തുമാസ്റ്റർ, ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ, നിഷാഗിരീഷ് എന്നിവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി വിജില എം സ്വാഗതവും പ്രൊജക്ട് ഓഫീസർ ടി.പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു