പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏരിപറമ്പിൽ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിന് പരിഹാരമായി ഡ്രൈനേജ് കം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. 430 മീറ്റർ ഡ്രൈനേജും അതിനോട് ചേർന്നു നിൽക്കുന്ന റോഡുമാണ് ഇപ്പോൾ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത് . കോൺഗ്രീറ്റ് ബോക്സ് ഡ്രൈനേജും ഇൻ്റർലോക്ക് പതിച്ച റോഡിനുമുൾപ്പെടെ 75 ലക്ഷം രൂപ ചിലവഴിച്ച് സംസ്ഥാന സർക്കാറിൻ്റെ തീരദേശ റോഡുകളുടെ നവീകണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത് .
ഹാർബർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിനാണ് നിർമ്മാണ ചുമതല . ഏരിപറമ്പിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് ഇ ഡി അസി . എക്സി . എഞ്ചിനിയർ രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ എ.പി റസാഖ് , പിഎം റിയാസ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ സി മുസ്തഫ , പി ബാലകൃഷ്ണൻ , എ.പി കുഞ്ഞബ്ദുള്ള , സജിത്ത് പി.വി , പിടി രാഘവൻ , കെ കെ കണ്ണൻ , യു ടി കരീം , ഷീന റഷീദ് തുടങ്ങിയവർ സംസാരിച്ചു.