പയ്യോളി : പയ്യോളിയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി ഇന്ന് കളക്ടർ സ്നേഹിൽകുമാർ സിങ് പ്രഖ്യാ പിക്കും. ഇരിങ്ങൽ സർഗാലയയിൽ മൂന്നുമണിക്കാണ് പരിപാടി. ഒക്ടോബർ രണ്ടുമുതൽ നഗരസഭയിലുടനീളം ആരോഗ്യ -ശുചിത്വ രംഗത്ത് നടത്തി വന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രഖ്യാപനം. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സൗകര്യമില്ലാത്ത 1500 വീടുകൾക്ക് ജൈവമാലിന്യസംസ്കരണ ഉപാധികൾ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി. മാലിന്യ ങ്ങൾ നിറഞ്ഞുനിന്ന ആറ് ടൗ ണുകൾ ഹരിതയിടങ്ങളാക്കി മാറ്റി. പൊതുജനപങ്കാളിത്ത ത്തോടെ പാതയോരങ്ങളിൽ ചെടികൾ വളർത്തി സൗന്ദര്യവത്കരിച്ചു.
ആറുമാസത്തിനിടയിൽ 150 ടൺ മാലിന്യം നീക്കം ചെയ്തതടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തു. നഗരസഭയുടെ 52 ഹരിതകർമസേനാംഗങ്ങളും 12 ശുചീകരണത്തൊഴിലാളിക ളും ഇതിനായി വിശ്രമമില്ലാതെ പ്രവർത്തിച്ചു.3500 ചതുരശ്രയടിയിൽ കോട്ടക്കടപ്പുറത്ത് നിർമിച്ച മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രം ജില്ലയിലെ പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തിട്ടു ണ്ട്. തിരുവനന്തപുരത്ത് ഹരിത കേരളം മിഷൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിസ്ഥിതിസംഗമത്തിലേക്ക് പയ്യോളി നഗരസഭയ്ക്ക് പ്രത്യേകം ക്ഷണം ലഭിച്ചിട്ടുണ്ട്.
പൊതുജനപിന്തുണ ആശാവഹം
ശുചിത്വപ്രവർത്തനങ്ങളിൽ പൊതുജനങ്ങളും വ്യാപാരി,വ്യവസായികളും മറ്റും നൽ കിയ സഹകരണം വളരെ വലുതായിരുന്നുവെന്ന് നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ, വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, ആരോഗ്യസമിതി ചെയർമാൻ പി.എം. ഹരിദാസൻ, വികസനകാര്യ ചെയർമാൻ കോട്ടക്കൽ അഷറഫ്, നഗര സഭാ സെക്രട്ടറി എം. വിജില എന്നിവർ പത്രസമ്മേളന ത്തിൽ അറിയിച്ചു.ജനങ്ങളുടെ ഈ കരുതലാണ് വിജയപ്രതീക്ഷയെന്നും അവർ പറഞ്ഞു.