പയ്യോളി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം ആവേശം വിതറി. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ആനയിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റിയ ശേഷം ബസ് സ്റ്റാൻഡിൽ തന്നെ സമാപിച്ചു.

യു.ഡി.എഫ് നേതാക്കളായ വി.കെ അബ്ദുറഹിമാൻ, വടക്കയിൽ ഷഫീഖ്, മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വി നോദൻ, എ.പി കുഞ്ഞബ്ദുള്ള, ബഷീർ മേലടി, പി.വി അഹമ്മദ്, എ.പി റസാഖ്, പി.എൻ അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ദുബൈ പയ്യോളി കെ.എം.സി.സിയുടെ നേതൃത്വത്തിൽ പായസവും ലഡുവും വിതരണം ചെയ്തു. നേതാക്കളായ നിഷാദ് മൊയ്തു, സാജിദ് പുത്തൂട്ട്, കാട്ടടി ഫൈസൽ, ചെരക്കോത്ത് ലത്തീഫ്, നേതൃത്വം നൽകി.
