പയ്യോളി: പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു . പുസ്തകം ഡോ. ദിവാകരൻ മന്നത്ത് ഏറ്റുവാങ്ങി. ബാലകൃഷ്ണൻ.ടി.എൻ സ്വാഗതം പറഞ്ഞു. രവീന്ദ്രൻ . പി അധ്യക്ഷനായി. ഡോ. ഗീത എംടി പുസ്തകം പരിചയപ്പെടുത്തി. ലിറ്റാർട്ട് ബുക്സ് മാനേജിങ് ഡയറക്ടർ സച്ചിൻ എസ്. എൽ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീനിവാസൻ എം കെ, പള്ളിക്കര റിക്രിയേഷൻ സെന്റർ പ്രസിഡണ്ട് പ്രഭാകരൻ കൈനോളി, മാനേജിങ് എഡിറ്റർ, ലിറ്റാർട്ട് ബുക്സ് ബിലാൽ ശിബിലി, കവി നാരായണൻ മാസ്റ്റർ, നാഷണൽ കോളേജ് ഡയറക്ടർ സിദ്ദിഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുധാകരൻ . പി.കെ നന്ദി പറഞ്ഞു