പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെ 16ാം ഡിവിഷനിലെ നവീകരിച്ച തറോൽ കുളം നാടിന് സമർപ്പിച്ചു. ഡിവിഷൻ കൗൺസിലർ സി. കെ ഷഹനാസ് ഉദ്ഘാടനം ചെയ്തു.
വാർഡ് വികസന കൺവീനർ മഹേഷ് കോമത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പുനത്തിൽ അശോകൻ, അനീഷ്, ശശി ചെറുകുനി, ഗീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. പുനത്തിൽ രാമചന്ദ്രൻ സ്വാഗതവും ആയഞ്ചേരി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.