പയ്യോളി: ഡി വൈ എഫ് ഐ പയ്യോളി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റീബിൾഡ് വയനാട് ധനശേഖരണർത്ഥം ‘അതിജീവനത്തിന്റെ ചായക്കട’ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി അനൂപ്, സി പി ഐ എം ഏരിയ സെക്രട്ടറി എം പി ഷിബു, എൻ സി മുസ്തഫ എന്നിവർ പങ്കെടുത്തു. വിവിധ യൂണിറ്റുകളിൽ നിന്നും തയ്യാറാക്കിയ വിഭവങ്ങൾ ആണ് തട്ടുകടയിൽ വിറ്റഴിച്ചത്. ഇഷ്ടമുള്ളത് കഴിച്ചു ഇഷ്ടമുള്ള പൈസ നൽകാം എന്ന രീതിയിൽ ആണ് പരിപാടി നടത്തിയത്.