പയ്യോളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്, പയ്യോളി ഗവ.ഹൈസ്കൂൾ അദ്ധ്യാപകൻ, എ ഇ ഒ, കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ശാസ്ത്ര പ്രചാരകൻ, പ്രഭാഷകൻ, എന്നീ നിലകളിലെല്ലൊം നാലുപതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് നവംബർ 1 വെള്ളിയാഴ്ച 4 മണി മുതൽ പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.
പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേന്ദ്ര നിർവ്വാഹക സമിതി) പരിപാടിയിൽ കൊടക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. ജനകീയാരോഗ്യ പ്രവർത്തന മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനും കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും കേരളത്തിൻ്റെ മുൻ പ്ലാനിംഗ് ബോർഡ് അംഗവും കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ സഹപ്രവർത്തകനുമെല്ലാമായ ഡോ. ബി. ഇഖ്ബാൽ “നമ്മുടെ ആരോഗ്യം പ്രതിസന്ധിയിലേക്കോ ?”എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും ചർച്ച നയിക്കുകയും ചെയ്യും.
കൊടക്കാട് ശ്രീധരന്മാസ്റ്റരുടെ കവിതകളുടെ സംഗീതാവാവിഷ്കാരവും , ‘ തരംഗിണി പയ്യോളി ‘ ഒരുക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായി മാറും. കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ സഹപ്രവർത്തകരും സുഹൃത്ത്ക്കളും വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം ചേർന്ന് പയ്യോളിയിൽ രൂപീകരിച്ച കൊടക്കാട് അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ.ആർ. കെ. സതീഷ് (ചെയർമാൻ , അനുസ്മരണ സമിതി ) അദ്ധ്യക്ഷതവഹിക്കുകയും ജീ ആർ അനിൽ (കൺവീനർ, അനുസ്മരണ സമിതി ) സ്വാഗതം ആശംസിക്കുകയും ശശികുമാർ.വി. നന്ദി അറിയിക്കുകയും ചെയ്യും.
പത്രസമ്മേളനത്തിൽ ആർ.കെ. സതീഷ്, ശശിധരൻ മണിയൂർ, ജി.ആർ. അനിൽ, സുരേഷ് കുമാർ .എം.സി. എന്നിവർ പങ്കെടുത്തു.