പയ്യോളി: നഗരസഭ എം.എസ്.എഫ് ത്രിദിന സമ്മേളനം ഏപ്രിൽ അവസാന വാരം പയ്യോളിയിൽ നടത്താൻ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. എം.എസ്.എഫ് മുനിസിപ്പൽ പ്രസിഡണ്ട് മുഹമ്മദ് സജാദിൻ്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.വി അഹമ്മദ് ഉദ്ഘാടനം ചെയ്തു.

പയ്യോളി മുനിസിപ്പൽ മുസ്‌ലിം ലീഗ്,പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ യോഗം പി.വി അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ, എ.പി കുഞ്ഞബ്ദുള്ള, ബഷീർ മേലടി, അഷ്റഫ് കോട്ടക്കൽ, എസ്.കെ സമീർ, എം.വി സമീറ, എസ്.എം.അബ്ദുൽ ബാസിത്, ഹസനുൽ ബന്ന, വി.കെ ശാക്കിർ, മുഹ്സിൻ മുന്ന, ഫാസിൽ, ആദിൽ കിഴൂർ, കെ.പി ശമ്മാസ്, ലുബിന ഫാത്തിമ സുബീർ, ജന്ന ഷെറിൻ, മിസിരിയ, ബി.എം ഷംസുദ്ദീൻ പ്രസംഗിച്ചു. മുഹമ്മദ് സിനാൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ചെയർമാൻ എ.പി കുഞ്ഞബ്ദുള്ള, വർക്കിങ്ങ് ചെയർമാൻ ടി.പി മുഹമ്മദ് സജാദ്, ജനറൽ കൺവീനർ ബഷീർ മേലടി, വർക്കിങ്ങ് കൺവീനർ മുഹമ്മദ് സിനാൻ, ട്രഷറർ എസ്.കെ സമീർ എന്നിവരെ തിരഞ്ഞെടുത്തു.