പയ്യോളി: ആർ ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നൽകി. സ്വീകരണ പരിപാടി ആർ ജെ ഡി സംസ്ഥാന സെക്രട്ടറി കെ പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ അധ്യക്ഷത വഹിച്ചു.

കുയ്യണ്ടി രാമചന്ദ്രൻ, കൊളാവിപ്പാലം രാജൻ, കെ പി ഗിരീഷ്കുമാർ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, കെ വി ചന്ദ്രൻ, ചെറിയാവി സുരേഷ്ബാബു, പ്രജീഷ്കുമാർ പി, സിന്ധുശ്രീശൻ, എം ടി നാണുമാസ്റ്റർ, മഹിജ എളോടി, കൗൺസിലർമാരായ കുൽസു റാഷിദ്, മജിഷ സുജു എന്നിവർ സംസാരിച്ചു. പി പി മോഹൻദാസ് നന്ദി പറഞ്ഞു.
