പയ്യോളി : ഷാർജ ഇഖ്ബാൽ യൂത്ത് ഫോറം വൈസ് പ്രസിഡണ്ടും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കല്ലട ഉമ്മർ മൗലവിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ഷാർജ ഇഖ്ബാൽ യൂത്ത് ഫോറം പ്രസിഡണ്ട് സഹദ് പുറക്കാട് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി, ഷാർജ കെ.എം.സി.സി. മുൻ സംസ്ഥാന പ്രസിഡണ്ട് ടി.കെ.അബ്ദുൽ ഹമീദ്, ബീരാൻ ആക്കോട് , മുസ്തഫ മുട്ടുങ്ങൽ , മന്നത്ത് മജീദ് , റഷീദ് മലപ്പാടി , അബ്ദുള്ള മാണിക്കോത്ത് , സുബൈർ തിരുവങ്ങൂർ , വി കെ.ഇസ്മായിൽ ,
പൊടിയാടി മുഹമ്മദ് ഹാജി , ബഷീർ ദാരിമി , അസീസ് തിക്കോടി , റസാഖ് മേലടി , സൈനുദ്ധീൻ മാസ്റ്റർ പഴന്തല , സി.പി.കെ.മുഹമ്മദ് , സഹൽ പുറക്കാട് , കല്ലട ഹമീദ് , ഉസ്മാൻ കല്ലായി , ജമാൽ സിദ്ര, കെ.വി.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.ഹംസ കൊല്ലം അനുസ്മരണ ഗാനം ആലപിച്ചു.ഷാർജ ഇഖ്ബാൽ യൂത്ത് ഫോറം കൺവീനർ റഷീദ് മണ്ടോളി സ്വാഗതം പറഞ്ഞു. കല്ലട ഇസ്ഹാഖ് പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി.