പയ്യോളിയില്‍ 14 , 35 വാർഡ് വികസന സമിതികള്‍ ഉന്നത വിജയികളെ അനുമോദിച്ചു

news image
Aug 7, 2023, 2:34 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റി 35 ) ൦ വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി വിനോദൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, വാർഡ് വികസന സമിതി കൺവീനർ ഷൈജു കുന്നങ്ങോത്ത്, പി ഷാജി, പി.വി നിധീഷ്, നിധിൻ പൂഴിയിൽ എന്നിവർ സംസാരിച്ചു

കെ.ടി വിനോദൻ ഉദ്ഘാടനം ചെയ്യുന്നു

 

എസ് എൽ സി, പ്ലസ് ടു  ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ  അനുമോദിച്ചു

 

പയ്യോളി : പതിനാലാം  ഡിവിഷനിലെ എസ് എസ് എൽ സി, പ്ലസ് ടു  ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വാർഡ് വികസനസമിതി അനുമോദിച്ചു. കൗൺസിലർ ഷൈമ മണന്തല പരിപാടി ഉദ്ഘാടനം ചെയിതു. കെ. ടി അജിത്  അധ്യഷം വഹിച്ചു. കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ പേരിലുള്ള ഉപഹാരം വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർ നൽകി.സജീവൻ ചത്തോത്, ഏഞ്ഞിലാടി അഹമ്മദ്‌, എം. ടി മോളി , രാഗേഷ് രാഗി നിവാസ്, മീത്തലെകുനി കമല എന്നിവർ സംസാരിച്ചു. എം. ബിജു സ്വാഗതവും, കെ. ടി ഷാജി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe