കൊയിലാണ്ടി: പന്തലായനിയിൽ വെള്ളിലാട്ട് വീട്ടിൽ കയറി ഉണ്ണികൃഷ്ണനെയും കുടുംബത്തിനെയും ആക്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ഡിസിസിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ സത്യാഗ്രഹ സമരം നടത്തി.
അസ്വ. കെ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.രത്നവല്ലി, മഠത്തിൽനാണു മാസ്റ്റർ, പി.ടി. ഉമേന്ദ്രൻ, സത്യനാഥൻ മാടബേരി, എം.എം. ശ്രീധരൻ, അരുൺ മണമൽ, റാഷിദ് മുത്താമ്പി എന്നിവര്‍ സംസാരിച്ചു. ഉണ്ണി കൃഷ്ണനെയും കുടുംബത്തെയും വീട്ടില്‍ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മൂന്നു പേർക്കെതിരെ കേസെടുത്തു. മൂന്നാം പ്രതി പന്തലായനി അക്ലാരി അമൽനെ (19) ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു