കോഴഞ്ചേരി∙ കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.
പരീക്ഷ എഴുതാൻ സ്കൂളിൽ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പിയും ആഘോഷം നടത്താൻ ശേഖരിച്ച പതിനായിരത്തിൽപരം രൂപയും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു.