പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ നടത്ത കൂട്ടായ്മയായ ‘ടീം വാക്കേഴ്സ് പയ്യോളിയുടെ’ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.
2026 നവംബർ 8-ന് രാവിലെ പയ്യോളി ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് കോഴിക്കോട് റൂറൽ ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. വി. രമേഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡൻ്റ് അജയ്ബിന്ദു. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരവിന്ദൻ ഇ കെ, സനൽ കെ, പ്രേമൻ പി കെ, രാജേഷ് എം ടി, സുമേഷ് പി, റീജ, ബിജി, രാജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. അമൃത അജയ്, ഡോ. ഷനൂജ, ഡോ ശിവനന്ദ, ശ്രേയ. സി, ശിവതീർത്ഥ് പി കെ, റിഷ ഫെനിബ എന്നിവരെ ആദരിച്ചു.

പഠനരംഗത്തും വിവിധ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെയാണ് ചടങ്ങിൽ ആദരിച്ചത്. നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അംഗങ്ങളുടെ മക്കളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ടീം വാക്കേഴ്സ് പയ്യോളിയുടെ കൂട്ടായ്മാ സംസ്കാരത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മികച്ച മാതൃകയാണ്.

