കൊല്ലപ്പെട്ട അഭിറാമിന്റെ ഫോൺ എവിടെ? പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന്, സ്ഥലത്ത് വൻ പൊലീസ് സന്നാഹം

news image
Nov 8, 2026, 3:02 am GMT+0000 payyolionline.in

തിരുവനന്തപുരം: പാങ്ങാപ്പാറയിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ ഫോൺ കണ്ടെത്താനാകാതെ പൊലീസ്. കൊലപാതകത്തിന് ശേഷം ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പ്രതികളുടെ മൊഴി.എന്നാൽ തോട്ടിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അഭിറാമിന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം, കേസിൽ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും.രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതി അനന്ത എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നാളെ ഒന്നാം പ്രതിയായ 17 കാരൻ,നാലാം പ്രതിയും ഉമറിന്റെ പെൺ സുഹൃത്തുമായ ഐശ്വര്യ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ വേണ്ട നടപടിക്രമങ്ങൾ നടത്തും എന്നാണ് സൂചന. തുടർന്ന് ഇവരെയും കൊലപാതകം നടന്ന സ്ഥലത്തും പ്രതികൾ ഒളിവിൽ താമസിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടക്കുക. പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുന്നത്. പ്രതി അനന്തയുടെ സ്വകാര്യ ദൃശ്യങ്ങൾ അഭിറാമിന്റെ സുഹൃത്തുകൾക്കിടയിൽ പ്രചരിച്ചത് കൊലപാതക പ്രകോപനമെന്നാണ് നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe