നിയമസഭാ സംഘർഷം; അനുമതിയില്ലാതെ ദൃശ്യം പകർത്തിയതിന് കാരണം കാണിക്കൽ നോട്ടീസ്

news image
Apr 11, 2023, 1:02 pm GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ട് അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കി.

എം വിൻസെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീർ, എ പി അനിൽകുമാർ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎമാർക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe