നാളികേര വിലയിടിവ് ; കേരള കർഷക സംഘം കൊയിലാണ്ടി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

news image
Jul 25, 2023, 8:02 am GMT+0000 payyolionline.in
കൊയിലാണ്ടി: നാളികേര വിലയിടിവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള കർഷക സംഘം നേതൃത്വത്തിൽ  കൊയിലാണ്ടി  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കർഷക സംഘം കേന്ദ്ര കമ്മറ്റി അംഗം  പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അദ്ധ്യക്ഷനായിരുന്നു. കരിമ്പക്കൽ സുധാകരൻ, കെ. എം നന്ദനൻ , സി രാമകൃഷ്ണൻ  ഒ ടി വിജയൻ   എന്നിവർ സംസാരിച്ചു. പി.കെ ഭരതൻ സ്വാഗതവും  പി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe