ചിങ്ങപുരം: കൊങ്ങന്നൂർ കലാക്ഷേത്രത്തിൻ്റെ കീഴിൽ വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരൻ മുചുകുന്ന് ശശി മാരാരുടെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച വിദ്യാർത്ഥികൾ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കൊങ്ങന്നൂർ ഭഗവതീ ക്ഷേത്രത്തിൽ ആദ്യ അരങ്ങേറ്റം കുറിച്ചു.
നിവേദ് കൃഷ്ണ, ധ്യാൻ ദർശ്, പാർത്ഥീവ് വി.വി., അഥുരിനാഥ്, നെവിൻ ജിനേഷ്, നിവേദ് സന്തോഷ്, അഷിൻ ജിത്ത് പി., ദേവദർശ് എന്നിവരാണ് അരങ്ങേറ്റം കുറിച്ച വിദ്യാർത്ഥികൾ.