നന്തിയില്‍ സാന്ത്വനം കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ്  നടത്തി

news image
Aug 14, 2023, 2:40 am GMT+0000 payyolionline.in

നന്തിബസാർ : പത്തൊമ്പത് കൊല്ലത്തോളമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന സാന്ത്വനം കടലൂർ കർച്ചറൽ ഓർഗനൈസേഷൻ ആരോഗ്യ-വിദ്യാഭ്യാസ -ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായി നന്തി സ്റ്റാർ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ്  നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽ ഖിഫിൽ ഉദ്ഘാടനം  ചെയ്തു. വൈസ് പ്രസിഡണ്ട് കെ.നജീബ് അദ്ധ്യക്ഷനായി. ബഷീർ സഫാർ ,വർദ് അബ്ദുറഹിമാൻ സംസാരിച്ചു. അഡ്വ: പി.ഷാനിദ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.പ്രദേശത്ത് നിന്ന് ഉന്നത വിജയം നേടിയ അറുപതോളം വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.ഓർഗനൈസിങ്ങ് സിക്രട്ടറി ഷരീഖ് നന്തി സ്വാഗതവും, ഗഫൂർ ഹസ്നാസ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe