നന്തി ബസാർ: നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപൂച്ച അവസാനം കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കാട്ടുപൂച്ച കുടുങ്ങിയത്. ദിവസങ്ങളോളം നന്തി ടൗണിലെ ഒരു കടയുടെ മുകളിൽ സ്ഥിരതാമസമാക്കി അടുത്തുള്ള വീട്ടിൽ നിന്ന് കോഴി, മുയൽ, താറാവ് തുടങ്ങി ഒരു ഡസനിലധികം വളർത്തുമൃഗങ്ങളേയും പക്ഷികളേയും കൊന്നൊടുക്കിയ വന്യജീവിയെ പിടികൂടാൻ താമരശ്ശേരിയിൽ നിന്ന് വന്ന ആർആർ.ടിസംഘം സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെ അകപ്പെട്ടത്. കാട്ടുപൂച്ചയെ താമരശ്ശേരിയിലേക്ക് കൊണ്ട് പോയി.
.