പയ്യോളി: ദേശീയപാത വെങ്ങളം അഴിയൂർ റീച്ചിന്റെ ഉപകരാർ കമ്പനിയായ വഗാഡിന്റെ സ്വകാര്യ നിർമ്മാണ പ്രവർത്തി സിപിഐ എം , കോൺഗ്രസ്, ലീഗ് നേതൃത്വത്തിൽ തടഞ്ഞു. പയ്യോളി രണ്ടാം ഗേറ്റിൽ നിന്ന്ടെക്നിക്കൽ ഹൈസ്കൂളിലേക്ക് പോകുന്ന റോഡിനോട് ചേർന്നുള്ള 10 മുറി പീടികയുടെ നിർമ്മാണമാണ് തടഞ്ഞത്. രാവിലെ 11 ന് ആരംഭിച്ച സമരം വൈകീട്ട് 7 വരെ നീണ്ടു. 6.30 ഓടെ സ്ഥലത്തെത്തിയ ആർഡിഒ ഷാമിൽ സെബാസ്റ്റ്യൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമരം അവസാനി പ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നിർമ്മാണ പ്രവൃത്തിക്കു കൊണ്ടുവന്ന കോൺക്രീറ്റ് മിശ്രിതവും മിക്സിങ്ങ് വാഹനവും പൊലീസിൻ്റെ കസ്റ്റഡിയിലെടുക്കാനും സ്വകാര്യ വ്യക്തികളുടെനിർമ്മാണ പ്രവൃത്തി കരാർ കമ്പനി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കാനും ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കാനും ചർച്ചയിലൂടെ തീരുമാനിച്ചു.
സിപിഎം ഏരിയസെക്രട്ടറി എം പി ഷിബു, ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, കൗൺസിലർമാരായ ടി ചന്തു, എ പി റസാക്ക് , പി എം ഹരിദാസൻ, സി കെ ഷഹനാസ്, കെ അനിത, ഷൈമ ശ്രീജു, സി മനോജ് കുമാർ, ഷൈമ മണന്തല, സി പി ഫാത്തിമ, കെ കെ സ്മിതേഷ്, എൻ പി ആതിര, റസിയ ഫൈസൽ സിപിഎം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, കെ കെ പ്രേമൻ, ബഷീർ മേലടി എന്നിവർ രാവിലെ മുതൽ വാഹനത്തിനു മുൻപിൽ കുത്തിയിരിക്കുകയായിരുന്നു. ചർച്ചയിൽ ആർഡിഒ ഷാമിൽ സെബാസ്റ്റ്യനൊപ്പം ഡപ്യൂട്ടി തഹസിൽദാർ ജി അനിത, പയ്യോളി വില്ലേജ് ഓഫീസർ സി സതീശൻ എന്നിവരും പങ്കെടുത്തു. ബിജെപി യുടെ നേതൃത്വത്തിൽ രാവിലെ 9 ന് പ്രവൃത്തി തടഞ്ഞെങ്കിലും 10 ഓടെ അവർസമരംഅവസാനിപിച്ച് പിൻവാങ്ങി.