കൊയിലാണ്ടി: നന്തി- ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന അണേല റോഡിൽ നിർമ്മാണ പ്രവർത്തി നാട്ടുകാർ തടഞ്ഞു. രാവിലെ വഗാഡ് കമ്പനി തൊഴിലാളികൾ ബൈപ്പാസ് കടന്നുപോകുന്ന അണേല -മുൻ സിപ്പാലിറ്റി റോഡിൽ മണ്ണടിച്ചിരുന്നു. വിവരം അറിഞ്ഞ നാട്ടുകാർ സംഘടിച്ചെത്തുകയും പ്രവൃത്തി തടയുകയുമായിരുന്നു.
എം.പി കെ. മുരളീധരൻ്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതിന് ശേഷം പണി തുടരാമെന്ന തീരുമാനത്തിൽ സമരം നാട്ടുകാർ അവസാനിപ്പിച്ചു. പി.വി. വേണുഗോപാൽ വാർഡ് കൗൺസിലർ ദൃശ്യ, അരുൺ മണമൽ എന്നിവര്‍ നേതൃത്വം നല്കി.