‘തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയം തിരുത്തുക’ ; പയ്യോളി- തുറയൂര്‍ മേഖലകളില്‍ കെഎസ്കെടിയു – എന്‍ആർഇജി വർക്കേഴ്സ്  യൂണിയൻ പ്രതിഷേധ ദിനം ആചരിച്ചു

news image
Oct 12, 2023, 3:13 am GMT+0000 payyolionline.in

പയ്യോളി: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, പദ്ധതിയുടെ ലേബർ ബജറ്റ് ഉയർത്തുക, മതിയായ തുക അനുവദിക്കുക യഥാസമയം കൂലി നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി കെഎസ്കെടിയു  എന്‍ആർഇജി വർക്കേഴ്സ്  യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

 

പയ്യോളിയിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനാചരണം എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയസെക്രട്ടറി ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ ജയകൃഷ്ണൻ അധ്യക്ഷനായി. കെഎസ്കെടിയു ഏരി യസെക്രട്ടറി എൻ സി മുസ്തഫ, ഉഷ വളപ്പിൽ എന്നിവർ സംസാരിച്ചു. കെ എം രാമകൃഷ്ണൻ സ്വാഗതവും എം പി ബാബു നന്ദിയും പറഞ്ഞു.

മൂടാടിടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ ദിന പരിപാടി എൻആർഇജി വർക്കേഴ്സ് യൂണിയൻജില്ലാ കമ്മിറ്റി അംഗം കെ ജിവാനന്ദൻ  ഉദ്ഘാടനം ചെയ്തു. ഒ രഘുനാഥ് അധ്യക്ഷ നായി. തിക്കോടിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിഐടിയു ഏരിയ കമ്മിറ്റി അംഗം പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.  എൻ എം ടി അബ്ദുള്ളക്കുട്ടി അധ്യക്ഷനായി.വി വി ചന്ദ്രൻ , ടി ഭാസ്കരൻ , സി ലക്ഷ്മി, പ്രനില സത്യൻ, പി കെ സത്യൻ, എം
കെ ശ്രീനിവാസൻ ,കെ വി രാജീവൻ എന്നിവർ സംസാരിച്ചു.

ബിജു കളത്തിൽ സ്വാഗതവും പി പി ഷാഹിദ നന്ദിയും പറഞ്ഞു. തുറയൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി  ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. എൻ കെ കുമാരൻ അധ്യക്ഷനായി. എൻ സി മുസ്തഫ സംസാരിച്ചു. എം പി മനോജ് സ്വാഗതവും ശോഭ ആക്കൂൽവയൽ നന്ദിയും പറഞ്ഞു.
നന്തിയിൽ പി കെ ഷീജ ഉദ്ഘാടനം ചെയ്തു. വി കെ രവീന്ദ്രൻ അധ്യക്ഷനായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe