തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടവീര്യമുയർത്തി മെയ് ദിന റാലി; കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു

news image
May 1, 2026, 2:02 pm GMT+0000 payyolionline.in

പയ്യോളി: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച മെയ് ദിന റാലി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി (AITUC) മണ്ഡലം സെക്രട്ടറി സന്തോഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി.ഐ.എം കമ്മിറ്റി അംഗം എം.പി. ഷിബു, എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. മമ്മു, ടി.ചന്തു, കെ. ശശിധരൻ എന്നിവർ സംസാരിച്ചു. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ റാലിയിൽ അണിനിരന്നു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.കെ. ഷൈജു സ്വാഗതം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe