തൃശൂർ പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പന്ത്രണ്ടുകാരന് കഴുത്തിൽ പരിക്ക്, ആശുപത്രിയിൽ

news image
Jul 16, 2023, 12:38 pm GMT+0000 payyolionline.in

തൃശൂർ: മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസടക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് 12 വയസ്സുള്ള മകനെ വെട്ടിപ്പരിക്കേല്‍പിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാതാവിന്‍റെയും മൊഴിയെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസെടുക്കുമെന്നാണ് പൊലീസ്  അറിയിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe